സംസ്ഥാനത്ത് ആദ്യ ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചു; ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ആദ്യ ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചു. യു കെയിൽ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

യു കെ യിൽ നിന്നും അബുദാബി വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. അബുദാബിയിൽ നിന്ന് ഈ മാസം ആറിനാണ് ഇത്തിഹാദ് വിമാനത്തിൽ ഇയാൾ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്.

26 മുതൽ 35 വരെ സഹയാത്രികർ വരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരോട് നിരീക്ഷണത്തിൽ പോവാൻ ആവശ്യപ്പെട്ടു.

149 പേരാണ് ആകെ വിമാനത്തിൽ ഉണ്ടായിരുന്നതെന്നും എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
അടുത്ത സീറ്റുകളിൽ ഇരുന്ന വരെ പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ആശങ്കവേണ്ടെന്ന് മന്ത്രി അറിയിച്ചു .

ആദ്യ പരിശോധന നടത്തിയത് ഡിസംബർ എട്ടിനാണ് ആദ്യ പരിശോധനയിൽ കൊവിഡ് പോസിറ്റീവായ അദ്ദേഹം രണ്ടാം പരിശോധനയിൽ ആണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. അതേസമയം, രോഗിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News