യൂണിവേഴ്സിറ്റി ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല; ഗവര്‍ണര്‍ തന്നെ ആ സ്ഥാനത്ത് തുടരണമെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഗവർണറുമായി യോജിച്ചു പ്രവർത്തിക്കാനാണ് സര്‍ക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യൂണിവേഴ്സിറ്റി ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ലെന്നും ഗവര്‍ണര്‍ തന്നെ ആ സ്ഥാനത്ത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗവർണറുടെ അധികാരങ്ങൾ കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കണം എന്ന കാര്യത്തിൽ സർക്കാറിനും ഗവർണർക്കും ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം.

ചര്‍ച്ച ചെയ്ത് പൊതുവായ യോജിപ്പില്‍ എത്തുകയാണ് ചെയ്യുക. ഗവര്‍ണ്ണര്‍ പല കാര്യങ്ങളിലും കത്തുകളിലൂടെയും നേരിട്ടും പലപ്പോഴും ആശയവിനിമയം നടത്താറുണ്ട്. 2021 ഡിസംബര്‍ 8 ന് അയച്ച കത്തും സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്.

ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും മറുപടി കത്ത് അയച്ചത് കൂടാതെ ധനമന്ത്രി ഗവർണറെ നേരിട്ട് കണ്ടു. കണ്ണൂരിൽ ആയതിനാൽ തനിക്ക് നേരിട്ട് കാണാൻ പറ്റിയില്ലെന്നും ഫോണിലൂടെ സംസാരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ തന്നെ ചാൻസിലർ സ്ഥാനത്ത് തുടരണമെന്നും മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണറുമായി ഏറ്റുമുട്ടുക എന്ന നയം സർക്കാറിനില്ല.ഗവർണറെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാറും ഗവർണരും തമ്മിൽ ഊഷ്മള ബന്ധമാണുള്ളത്. പൗരത്വ ബില്ലിനെതിരായ പ്രമേയത്തെക്കുറിച്ച് ഗവർണറുടെ രാഷ്ടീയ വിമർശനത്തിനാണ് അന്ന് രാഷ്ട്രീയ മറുപടി നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News