ചെത്തുകാരൻ കോരന്റെ മകനായതിൽ അഭിമാനം, എൻ്റെ അച്ഛൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു?; കല്ലായിക്ക് മറുപടിയുമായി മുഖ്യമന്ത്രി

മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ടുപോയ അച്ഛനെക്കുറിച്ച് പറയുന്നതെന്തിനാണെന്നും അദ്ദേഹം എന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

ചെത്തുകാരൻ കോരന്റെ മകനാണെന്നതിൽ അഭിമാനിക്കുന്നു എന്ന് പലതവണ പറഞ്ഞതാണ്. ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞാൽ പിണറായി വിജയൻ ചൂളിപ്പോവുമെന്നാണ് കരുതുന്നതെങ്കിൽ ആ ചിന്ത വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി മുഹമ്മദ് റിയാസിനെ അവഹേളിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായിയുടെ പ്രസംഗത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ലീഗ് നേതാക്കളുടെ സംസ്‌കാരമെന്താണെന്ന് വഖഫ് സമ്മേളനത്തോടെ ജനങ്ങൾക്ക് മനസ്സിലായി. ഓരോരുത്തരുടെ സംസ്‌കാരത്തിന് അനുസരിച്ചാണ് ഓരോരുത്തരും സംസാരിക്കുക. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയാനാഗ്രഹിക്കുന്നില്ല. പക്ഷെ അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്ന് മാത്രമാണ് ഓർമിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലീഗ് വർഗീയവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു മുൻപും ലീഗ് അങ്ങനെ ചെയ്തിരുന്നു സാധാരണ തെരഞ്ഞെടുപ്പ് വരുമ്പോൾ നാല് വോട്ടിന് വേണ്ടി ഈ പണികൾ ലീഗ് ചെയ്യാറുണ്ട്
വഖഫ് ബോർഡ് വിഷയത്തിൽ പ്രധാനമത സംഘടനകൾ സർക്കാറുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ലീഗിന് ചെയ്യാനാവുന്നത് ചെയ്തോ… ആരും വിലവെക്കാൻ പോകുന്നില്ല അദ്ദേഹം പറഞ്ഞു.

കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുകയാണ് മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിന് നൽകിയിട്ടില്ലായെന്നും ലീഗിനെ കടന്നാക്രമിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News