‘നമ്മുടെ സൈന്യത്തെ കുറിച്ച് അഭിമാനമുണ്ട്’ ; ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് ഒരു ദിവസം മുമ്പ് റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് സൈന്യം പുറത്തുവിട്ടത്.

1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് സായുധസേനക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ജനറല്‍ റാവത്തിന്റെ ഒരു മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

ഇന്ത്യാ ഗേറ്റില്‍ 1971 യുദ്ധവിജയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയ് പര്‍വ് പരിപാടിയില്‍ റാവത്തിന്റെ സന്ദേശം പ്രദര്‍ശിപ്പിച്ചു. 1971ലെ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായ സൈനികര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കുന്നതോടൊപ്പം പൗരന്മാരോട് യുദ്ധവിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കാനും റാവത്ത് ആഹ്വാനം ചെയ്യുന്നുണ്ട്.

‘ഈയവസരത്തില്‍ നമ്മുടെ ധീരസൈനികര്‍ക്ക് ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. അവരുടെ ത്യാഗം ഓര്‍ക്കുകയാണ്. ധീരസൈനികരുടെ ഓര്‍മയ്ക്കായി നിര്‍മിച്ച അമര്‍ ജവാന്‍ ജ്യോതി കോംപ്ലക്‌സിലാണ് വിജയ് പര്‍വ് ദിനാചരണം സംഘടിപ്പിക്കുന്നത് എന്നത് അഭിമാനകരമായ കാര്യമാണ്. നമ്മുടെ സൈന്യത്തെ കുറിച്ച് നമുക്ക് അഭിമാനമുണ്ട്. നമുക്ക് ഒരുമിച്ച് ഈ വിജയത്തിന്റെ ഉത്സവം ആഘോഷിക്കാം’ -വീഡിയോ സന്ദേശത്തില്‍ റാവത്ത് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News