ഗ്രാമ്പു നിസാരക്കാരനല്ല….ഔഷധ ​ഗുണങ്ങളുടെ കലവറയാണ് ഈ ഇത്തിരി കുഞ്ഞന്‍

ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല.

ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോ​ഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ​ഗ്രാമ്പു. ഗ്രാമ്പൂവിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഭക്ഷണങ്ങളിൽ ​ഗ്രാമ്പു ചേർക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമാണ് ഗ്രാമ്പു. ഇത് ദഹനേന്ദ്രീയത്തെ മൊത്തമായും ഉത്തേജിപ്പിക്കുന്നു.

ശ്വസന പ്രക്രിയയെ പോഷിപ്പിക്കുന്നതിലും ഗ്രാമ്പു ഉത്തമമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. മോണ രോഗങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഗ്രാമ്പുവിന് കഴിവുണ്ട്.

വൈറസുകൾ, ബാക്റ്റീരിയകൾ വിവിധ ഇനം ഫംഗസുകൾ എന്നിവയ്ക്കെതിരെ ഗ്രാമ്പു പ്രവർത്തിക്കുന്നുണ്ട്. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാൽ ഗ്യാസ് ട്രബിൾ വളരെ പെട്ടെന്നു തന്നെ ശമിക്കും. ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടിൽ വച്ചാൽ വേദന കുറയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പു സഹായിക്കും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരാതെ തടയാനും ഗ്രാമ്പു ശീലമാക്കുന്നത് നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News