ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരായി ദുബൈ

ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരായി ദുബൈ. എല്ലാ മേഖലകളെയും ഡിജിറ്റലൈസ്‌ ചെയ്യാനുള്ള ദുബൈയുടെ പദ്ധതികളുടെ ഭാഗമായുള്ള പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്.

2021 ഡിസംബര്‍ 12ന് ശേഷം ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പേപ്പര്‍ ഉപയോഗിക്കില്ലെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്.

ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. 2018-ലാണ് ഷെയ്ഖ് ഹംദാന്‍ പദ്ധതി പ്രഖ്യാപിച്ചത്. അന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പേപ്പര്‍ ഉപയോഗം ക്രമേണ കുറച്ചുവരികയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here