മുട്ടയില്ലാതെയും ഓംലെറ്റ് ഉണ്ടാക്കാം…. ഇതൊന്ന് പരീക്ഷിച്ച് നോക്കു…

എല്ലാവരുടേയും പ്രീയപ്പെട്ട വിഭവങ്ങളിലൊന്നാണ് ഓംലെറ്റ്. മുട്ടയില്ലാത്ത ഓംലെറ്റ് കഴിച്ചിട്ടുണ്ടോ?

ഉരുളക്കിഴങ്ങ് കൊണ്ട് ഒരു വെറൈറ്റി ഓംലെറ്റ് ഉണ്ടാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

കടലമാവ്- 1 കപ്പ്
ഉരുളക്കിഴങ്ങ് ​കഷ്ണങ്ങളാക്കിയത്- 1 കപ്പ്
മീഡിയം സൈസ് സവോള അരിഞ്ഞത്- കാൽ കപ്പ്
ഇഞ്ചി അരിഞ്ഞത്- 1 ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത്- 1 ടീസ്പൂൺ
മല്ലിയില- 3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- കാൽ ടീസ്പൂൺ
​ഗരംമസാല-ഒരു നുള്ള്
ബേക്കിങ് പൗഡർ- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങും സവോളയും പച്ചമുളകും ഇഞ്ചിയും മല്ലിയിലയും നന്നായി അരിഞ്ഞ് വെക്കുക. ഒരു ബൗളിൽ കടലമാവെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച ചേരുവകൾ ചേർക്കുക. ശേഷം മഞ്ഞൾപൊടി, മുളകുപൊടി, ​ഗരംമസാല എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ബേക്കിങ് പൗഡറും ചേർത്ത് മിക്സ് ചെയ്യുക. ഇനി ആവശ്യാനുസരണം വെള്ളം ചേർത്ത് കട്ട രൂപപ്പെടാത്ത രീതിയിൽ മിശ്രിതം മിക്സ് ചെയ്യുക.

ഒരു പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി മാവിന്റെ മിശ്രിതം ഒഴിക്കുക. പാനിന്റെ എല്ലാ വശത്തും മിശ്രിതം പരത്തുക. മുകളിൽ ഏതാനും തുള്ളി എണ്ണ ഒഴിക്കാം. ​ഗോൾഡൻ നിറമാവുമ്പോൾ മറുവശം തിരിച്ചിടുക. ഇരുവശവും നന്നായി മൊരിഞ്ഞതിനുശേഷം വാങ്ങിവെച്ച് സോസിനൊപ്പം കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News