വരുന്നു BMW iX ; ഒറ്റത്തവണ ചാര്‍ജില്‍ 425 കി.മീ റേഞ്ച്….ഇന്ത്യയിലെ ഔദ്യോഗിക അവതരണം നാളെ

ബി.എം.ഡബ്ല്യു ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമായ iX വിപണിയിൽ എത്താൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്.  ഉയർന്ന റേഞ്ചും കിടിലൻ ലുക്കും ആഡംബര ഫീച്ചറുകളുമായെത്തുന്ന ഈ ഇലക്ട്രിക് എസ്.യു.വി നാളെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും.

ബി.എം.ഡബ്ല്യു ഇന്ത്യൻ വിപണിക്കായി ഒരുക്കിയിട്ടുള്ള മൂന്ന് ഇലക്ട്രിക് വാഹനങ്ങളിൽ ആദ്യത്തേതാണ് iX എന്നാണ് വിവരം.

വിപണിയിൽ അവതരിപ്പിക്കുന്നത് മുന്നോടിയായി കഴിഞ്ഞ ദിവസം ഈ വാഹനം ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു. ബി.എം.ഡ്ബ്ല്യുവിന്റെ ചെറുകാർ വിഭാഗമായ മിനിയുടെ ഇലക്ട്രിക് മോഡലായ മിനി കൂപ്പർ എസ്.ഇ. 2022 മാർച്ചിലും, ബി.എം.ഡബ്ല്യുവിന്റെ ആഡംബര ഇലക്ട്രിക് സെഡാനായ i4 2022 ജൂൺ മാസത്തിലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ.

ആദ്യ ഇലക്ട്രിക് വാഹനമായ iX-ന്റെ മറ്റ് വിവരങ്ങൾ കഴിഞ്ഞ ദിവസം നിർമാതാക്കൾ പുറത്തുവിട്ടിരുന്നു.

എക്‌സ് ഡ്രൈവ്40 എന്ന ഒറ്റ വേരിയന്റിൽ മാത്രമായിരിക്കും ഈ വാഹനം ഇന്ത്യയിൽ എത്തിക്കുന്നതെന്നാണ് ബി.എം.ഡബ്ല്യു അറിയിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബി.എ.ഡബ്ല്യു ഡീലർഷിപ്പുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും iX-ന്റെ ബുക്കിങ്ങ് ആരംഭിച്ചതായാണ് വിവരം. വാഹനം ഡിസംബർ 13-ന് അവതരിപ്പിക്കുമെങ്കിലും 2022 ഏപ്രിൽ മാസം മുതൽ മാത്രമേ ഉപയോക്താക്കൾക്ക് കൈമാറാൻ കഴിയൂവെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 425 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്നതാണ് iX-ഇ.വിയുടെ ആകർഷണം. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം നിർമിച്ചിട്ടുള്ള അലുമിനിയം സ്പേസ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ഡിസൈനിൽ പുതുമ വരുത്തയിട്ടുണ്ടെങ്കിലും ബി.എം.ഡബ്ല്യുവിന്റെ സിഗ്‌നേച്ചർ കിഡ്നി ഗ്രില്ല് iX-ലും നൽകിയിട്ടുണ്ട്. ക്യാമറ, സെൽസർ തുടങ്ങിയുള്ള ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും ഗ്രില്ലിൽ നൽകിയിട്ടുണ്ട്.

ബി.എം.ഡബ്ല്യുവിന്റെ പുതുതലമുറ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. വാഹനത്തിന്റെ ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നൽകിയിട്ടുള്ളത്. 76.6 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പാക്കാണ് ഇതിലുള്ളത്. ആക്‌സിലുകളിൽ നൽകിയിട്ടുള്ള രണ്ട് മോട്ടോറുകളും ചേർന്ന് 322 ബി.എച്ച്.പി. പവറും 630 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, വിദേശത്ത് എത്തിയിട്ടുള്ള xDrive50-വേരിയന്റ് 503 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്.

നാല് ചാർജിങ്ങ് ഓപ്ഷനുകളാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. 36 മണിക്കൂറിൽ ബാറ്ററി നിറയുന്ന 2.3 kW ചാർജർ, 10.75 മണിക്കൂറിൽ പൂർണമായും ബാറ്ററി നിറയുന്ന 7.4 kW ചാർജർ, 7.25 മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കുന്ന 11 kW ചാർജർ എന്നിവയാണ് റെഗുലർ ചാർജിങ്ങ് ഓപ്ഷനുകൾ. 31 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് നിറയ്ക്കാൻ ശേഷിയുള്ള 150 kW ചാർജറുകളും ഈ വാഹനത്തിൽ ഉപയോഗിക്കാമെന്നാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News