ഫോർമുല വൺ: ഹാമിൽട്ടനെ മറികടന്ന് വേർസ്റ്റപ്പന് കന്നിക്കിരീടം

ഫോർമുല വൺ ലോക കിരീടം റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പന്. ഫോർമുല വൺ കാറോട്ട സീസണിലെ അവസാനത്തേതായ അബുദാബി ഗ്രാൻപ്രിയിൽ ഒന്നാമതെത്തിയാണ് വേർസ്റ്റപ്പൻ ലോകചാംപ്യനായത്.

അവസാന ലാപ്പിലാണ് വേർസ്റ്റപ്പൻ മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടനെ മറികടന്നത്. ഡച്ച് താരം വേർസ്റ്റപ്പന്റെ കന്നിക്കിരീടമാണിത്.

അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുൻപ് ഇരുവർക്കും ഒരേ പോയിന്റായിരുന്നു. 369.5 വീതം. നിലവിൽ ഏഴു കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന് ഒപ്പമുള്ള ഹാമിൽട്ടൻ, വിജയിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ എഫ് വൺ കിരീടങ്ങളെന്ന റെക്കോർഡിലെത്തുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News