ഒറിജിനൽ അല്ലുവിനെ വെല്ലും ഈ വാർണർ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

തന്റെ സിനിമകളിൽ എതിരാളികളെ ഇടിച്ചുപറപ്പിക്കുന്ന തെലുങ്ക് സൂപ്പർ താരം അല്ലു അർ‌ജുനോട് ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണറിന് ആരാധന തോന്നുന്നതിൽ അത്ഭുതപ്പെടാനില്ല. ആഷസ് പരമ്പരയിൽ അല്ലുവിന്റെ അതേ വീര്യത്തോടെയാണ് വാർണർ ഇംഗ്ളണ്ടിനെ തകർത്തത്. ഇപ്പോഴിതാ സാക്ഷാൽ അല്ലുവായി തന്നെ എത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ സൂപ്പർ ഓപ്പണർ.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ മുതൽ രസകരമായ നിരവധി വീഡിയോകളാണ് വാർണർ ടിക് ടോകിലൂടെയും ഇൻസ്റാഗ്രാമിലൂടെയും ആരാധകരുമായി പങ്കുവെച്ചത്. ഇതിൽ ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവെച്ചുള്ള വീഡിയോകളും. ഫെയ്‌സ് സ്വാപ്പിങ് ചെയ്തുള്ള വിഡിയോകളും ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇപ്പോഴിതാ. പുഷപയിലെ കള്ളക്കടത്തുകാരന്‍ പുഷ്പരാജായി (അല്ലു അർജുൻ ) പോസ്റ്റ് ചെയ്ത പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

‘ക്യാപ്‌ഷൻ നൽകൂ’ എന്ന അടികുറിപ്പോടെ പങ്കുവെച്ച വീഡിയോക്ക് വിരാട് കോഹ്ലി, മിച്ചൽ ജോൺസൺ, വൃദ്ധിമാൻ സാഹ എന്നീ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘സുഹൃത്തേ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ’ എന്നാണ് ചിരിക്കുന്ന സ്മൈലിക്കൊപ്പം കോഹ്ലി കമന്റ് ചെയ്തത്. ‘ദയവായി നിർത്തൂ’ എന്നായിരുന്നു തമാശ രൂപത്തിൽ മിച്ചൽ ജോൺസന്റെ കമന്റ്.

അതേസമയം, അല്ലു അര്‍ജുന്‍ ചിത്രമായ ‘അലാ വൈകുണ്ഡപുരം’ എന്ന ചിത്രത്തിലെ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച വാര്‍ണറിന്റെ ടിക് ടോക്ക് വീഡിയോയ്ക്കും ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here