ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമൈക്രോൺ വേഗത്തിൽ വ്യാപിക്കുമെന്നും നിലവിലുള്ള വാക്‌സിനുകൾക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.എന്നാൽ ഒമൈക്രോൺ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കർണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പഞ്ചാബിലും കേരളത്തിലും കഴിഞ്ഞ ദിവസം ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഒമൈക്രോൺ ബാധിച്ചവരുടെ ആകെ എണ്ണം 38 ആയി. അതേസമയം രാജ്യത്ത് 140 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും വിതരണം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.