രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും; എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷം

എംപിമാരുടെ ചട്ടവിരുദ്ധമായ സസ്‌പെൻഷനിൽ ഇന്നും രാജ്യസഭ പ്രക്ഷുബ്ധമാകും. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.

സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധ ധർണ ഇന്നും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ തുടരും.അതേ സമയം ലോക്സഭയിൽ ഇന്ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ നാർകോടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റാൻസ്സ് ഭേദഗതി ബിൽ അവതരിപ്പിക്കും.

ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ചുള്ള ശിക്ഷാ നടപടികളിൽ മാറ്റം വരുത്തുന്നത് ആണ് ബിൽ. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചെറിയ അളവിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്ക് എതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ നിയന്ത്രണങ്ങൾ വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News