പി ജി ഡോക്ടർമാരുടെ സമരം എന്തിന് വേണ്ടി…..?

സംസ്ഥാനത്തെ പിജി ഡോക്ടർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെക്കാൾ ഉയർന്ന സ്റ്റൈപെൻഡ്.കേരളത്തിൽ 55,120 രൂപ മുതൽ 57,200 രൂപ വരെയാണ് പ്രതിമാസം സ്റ്റൈപെൻഡ് നൽകുന്നത്.

മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിൽ 48000 രൂപയാണ് ഏറ്റവും ഉയർന്ന സ്റ്റൈപെൻഡ്. കേരളത്തിൽ കൃത്യമായ ഇടവേളകളിൽ സ്റ്റൈപെൻഡ് വർധിപ്പിച്ചിട്ടും പി ജി ഡോക്ടർമാരുടെ ഇപ്പോ‍ഴത്തെ സമര കാരണങ്ങളിൽ ഒന്ന് ഇതാണ്.

മെഡിക്കൽ പിജി വിദ്യാർത്ഥികൾക്ക് മുടക്കം കൂടാതെ സ്റ്റൈപെൻഡ് നൽകുന്ന സംസ്ഥാനമാണ് കേരളം. അവരുടെ മെഡിക്കൽ പിജി പഠനത്തിനായി സർക്കാർ വലിയ തുക ചെലവഴിക്കുന്നുമുണ്ട്. അത് കൂടാതെയാണ് 55,120 രൂപ മുതൽ 57,200 രൂപ വരെ പ്രതിമാസം സ്റ്റൈപെൻഡ് നൽകുന്നതും.

2015ൽ 43,000 രൂപ മുതൽ 45,000 രൂപവരെയായിരുന്നു സ്റ്റൈപെൻഡ്. അത് 2019ൽ 53,000 മുതൽ 55,000 വരെ വർധിപ്പിച്ചിരുന്നു. കൊവിഡിനിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ പോലും 2020ൽ സ്റ്റൈപെൻഡ്
4 ശതമാനം വർധനവ് വരുത്തിയിരുന്നു. അങ്ങനെയാണ് 55,120 രൂപ മുതൽ 57,200 രൂപ വരെ സ്റ്റൈപെൻഡായത്.

ഇവിടെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സ്റ്റൈപെൻഡിൻറെ കണക്ക് കൂടി കാണേണ്ടത്. തമിഴ്‌നാട്ടിൽ 48,000 രൂപയും കർണാടകയിൽ 45,000 വും തെലുങ്കാനയിൽ 44,075 വും ആന്ധ്രാപ്രദേശിൽ 35,589 രൂപയും മാത്രമാണ് പി ജി വിദ്യാർത്ഥികൾക്ക് നൽകുന്ന ഉയർന്ന സ്റ്റൈപെൻഡ്. എന്നാൽ കേരളത്തിൽ ഇപ്പോ‍ഴും പി ജി ഡോക്ടർമാർ ആവശ്യപ്പെടുന്നത് വീണ്ടും നാല് ശതമാനത്തിൻറെ വർധനവ്.

സംസ്ഥാനത്തിൻറെ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ അംഗീകരിക്കാം എന്നതാണ് ഇതിൽ സർക്കാർ നിലപാട്. എന്നാൽ അതിനെ വെല്ലുവിളിച്ചാണ് പി ജി ഡോക്ടർമാരുടെ സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News