യു.എസിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം, കെന്റക്കിയില്‍ അടിയന്തരാവസ്ഥ

യു.എസ് കെന്റക്കില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് കൊടുങ്കാറ്റ് വീശിയത്. ദുരന്തത്തില്‍ 100 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

യു.എസിന്റെ തെക്കന്‍ സംസ്ഥാനമായ കെന്റക്കിയിലാണ് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇവിടെ മാത്രമായി 70ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കെന്റക്കിയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നാണിതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഗവര്‍ണറുമായി കൂടിയാലോചിച്ച് അടിയന്തരമായി ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.യു.എസിലെ അര്‍ക്കന്‍സസ്, ഇല്ലിനോയ്, കെന്റക്കി, ടെന്നസി, മിസൗറി എന്നീ അഞ്ചുസംസ്ഥാനങ്ങളെയാണ് കൊടുങ്കാറ്റ് ബാധിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here