യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാർട്ടർ നറുക്കെടുപ്പ് ഇന്ന് നടക്കും. വൈകീട്ട് 4:30 ന് സ്വിറ്റ്സർലണ്ടിലെ ന്യോണിലുള്ള യുവേഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് .
ടീമുകളെ രണ്ട് പോട്ടുകളായി തിരിച്ചാണ് നറുക്കെടുപ്പ് . ഒന്നാം പോട്ടിൽ ഗ്രൂപ്പ് വിജയികളും രണ്ടാം പോട്ടിൽ റണ്ണേഴ്സപ്പുകളുമാണ് ഉള്ളത്. പ്രീക്വാർട്ടർ റൌണ്ടിൽ ഒരേ രാജ്യത്ത് നിന്നുള്ള ടീമുകൾ മുഖാമുഖം വരില്ല.
മാത്രമല്ല നേരത്തെ ഒരേ ഗ്രൂപ്പിൽ ഉൾപെട്ടിരുന്ന ടീമുകൾ തമ്മിലും മത്സരങ്ങൾ ഉണ്ടാകില്ല. അജാക്സ്, ബയേൺ, ലിവർപൂൾ, മാൻ സിറ്റി, മാൻ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, ലില്ലെ ടീമുകൾ പോട്ട് ഒന്നിലും
പിഎസ്ജി, സ്പോർട്ടിംഗ്, അത്ലറ്റിക്കോ, ഇന്റർ, ചെൽസി, വില്ലാറിയൽ, ബെൻഫിക്ക, സാൽസ്ബർഗ് ടീമുകൾ പോട്ട് രണ്ടിലും ഉൾപെട്ടിരിക്കുന്നു.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ എവേ ഗോളുകൾ ടൈബ്രേക്കറായി ഉപയോഗിക്കില്ല. ഇരു പാദങ്ങളിലും സമനിലയുണ്ടെങ്കിൽ, ഗെയിമുകൾ അധിക സമയത്തിലേക്കും പെനാൽറ്റികളിലേക്കും പോകും. പ്രീക്വാർട്ടർ ആദ്യ പാദം ഫെബ്രുവരി 15, 16, 22, 23 തീയതികളിൽ നടക്കും. മാർച്ച് 8, 9, 15, 16 തീയതികളിലാണ് രണ്ടാം പാദ മത്സരങ്ങൾ. മെയ് 28 ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ക്രെസ്റ്റോവ്സ്‌കി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയാണ് ചാമ്പ്യൻസ് ലീഗിൽ നിലവിലെ കിരീട ജേതാക്കൾ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.