ബിജു ഇനി പലർക്കും പുതുജീവനേകും

ഹൃദയാഘാതത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ എൻ.ബിജു കുമാർ (44) ഇനി മറ്റു പലർക്കും പുതുജീവനേകും. ഇദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു.

ബിജുവിന്‍റെ അവയവങ്ങ‍‍ള്‍ ‍ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ഫോണില്‍ വിളിച്ച് ആദരവറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മലയാള മനോരമയില്‍ ഡിടിപി ഓപ്പറേറ്ററാണ് ബിജു കുമാര്‍.

മാധ്യമ സ്ഥാപനത്തിലെ പ്രവര്‍ത്തകന്റെ വിയോഗത്തില്‍ അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി മുന്നോട്ട് വന്നത് വളരെ വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പെരുകാവ് സ്വദേശി ബിജു കുമാറിന്റെ (44) അവയവങ്ങള് ദാനം ചെയ്യാന് സന്നദ്ധരായ കുടുംബത്തെ ഫോണില് വിളിച്ച് ആദരവറിയിച്ചു. മലയാള മനോരമയില് ഡിടിപി ഓപ്പറേറ്ററാണ് ബിജു കുമാര്. മാധ്യമ സ്ഥാപനത്തിലെ പ്രവര്ത്തകന്റെ വിയോഗത്തില് അവയവദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി മുന്നോട്ട് വന്നത് വളരെ വലിയ സന്ദേശമാണ് സമൂഹത്തിന് നല്കുന്നത്.

ബിജുവിന്റെ ബന്ധുവും മാധ്യമ പ്രവര്ത്തകനാണ്. ഏറെ വിഷമാവസ്ഥയിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു പോലെ പ്രകീര്ത്തിക്കുന്നു.

നാലു ദിവസം മുന്പാണ് ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്. ഉടന് തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്ന്ന് ബന്ധുക്കള് അവയവങ്ങള് ദാനം ചെയ്യാന് സന്നദ്ധത അറിയിയിച്ചു.

കേരള സര്ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടന്നുവരുന്നത്. ഭാര്യ : മീര. ഏക മകള് ശ്രീനന്ദന പട്ടം സെന്റ് മേരീസ് സ്‌കൂള് എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News