“ഞാന്‍ ഹിന്ദുവാണ്, ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരണം’: വര്‍ഗീയ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി

ഹിന്ദുത്വ വര്‍ഗീയതയോട് മൃദുസമീപനവുമായി വീണ്ടും കോണ്‍ഗ്രസ്‌. ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസിന്റെ മെഗാറാലിയിലാണ് രാഹുലിന്റെ വര്‍ഗീയ പരാമര്‍ശം. ഹിന്ദുത്വവാദികള്‍ 2014 മുതല്‍ അധികാരം കൈയ്യാളുകയാണ്‌. അവരെ പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്‌- രാഹുല്‍ പറഞ്ഞു.

”ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല.മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്സേ ഹിന്ദുത്വ വാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. എന്നാല്‍ ഹിന്ദുത്വവാദിയായ ഗോഡ്സേ ഗാന്ധിജിയുടെ ശിരസില്‍ മൂന്നു വെടിയുണ്ടകള്‍ പായിച്ചു”- രാഹുല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News