ബിച്ച ബാബുരാജിന്റെ മൃതദേഹം ഖബറടക്കി

അന്തരിച്ച ബിച്ച ബാബുരാജിന്റെ മൃതദേഹം ഖബറടക്കി. കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിലായിരുന്നു സംസ്‌ക്കാരം. സി പി ഐ (എം) പി ബി അംഗം എം എ ബേബി അന്തിമോപചാരം അര്‍പ്പിച്ചു.

അനശ്വര സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യയാണ് ബിച്ച ബാബുരാജ്. 82 വയസായിരുന്നു. ഏറെ നാളായി രോഗാവസ്ഥയില്‍ വിശ്രമത്തിലായിരുന്നു. അവസാനനാളുകളില്‍ ഇവര്‍ കൊണ്ടോട്ടി തുറക്കലില്‍ മകള്‍ സാബിറയുടെ വീട്ടിലായിരുന്നു. ഇന്നലെ വൈകീട്ട് എട്ടുമണിയോടെയായിരുന്നു മരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News