മഹത്തായൊരു സംഗീതഭൂതകാലത്തിന്റെ അവസാനസാക്ഷികളിലൊരാള്‍ വിടപറഞ്ഞിരിക്കുന്നു; ബിച്ച ബാബുരാജിന്റെ വേര്‍പാടില്‍ അനുശോചിച്ച് മന്ത്രി ആര്‍ ബിന്ദു

എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജിന്റെ വേര്‍പാടില്‍ മന്ത്രി ആര്‍ ബിന്ദു അനുശോചിച്ചു. തെരുവില്‍ തുടങ്ങി, അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും ജീവകാലത്ത് സിദ്ധിക്കാതെ ലോകം വിട്ടുപോയ ബാബുക്ക മരണാനന്തരം നേടിയ ഉയര്‍ച്ചകളെ കാണാന്‍ സാധിച്ച ചാരിതാര്‍ത്ഥ്യത്തോടെ ശ്രീമതി ബിച്ച ബാബുരാജ് യാത്രയായിരിക്കുന്നു എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

മന്ത്രിയുടെ വാക്കുകള്‍

തെരുവില്‍ തുടങ്ങി, അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും ജീവകാലത്ത് സിദ്ധിക്കാതെ ലോകം വിട്ടുപോവുകയും, തലമുറകള്‍ക്കിപ്പുറം ജനസഹസ്രങ്ങളുടെ ഹൃദയഭാജനമായിത്തീരുകയും ചെയ്ത ഇതിഹാസതുല്യനാണ് സംഗീതജ്ഞന്‍ ബാബുക്ക എന്ന എം എസ് ബാബുരാജ്. ആയുഷ്‌കാലത്തെ വേദനകള്‍ക്കൊപ്പം, ആ ജീവിതം മരണാനന്തരം നേടിയ ഉയര്‍ച്ചകളെയും കാണാന്‍ സാധിച്ച ചാരിതാര്‍ത്ഥ്യത്തോടെ ശ്രീമതി ബിച്ച ബാബുരാജ് യാത്രയായിരിക്കുന്നു.

മഹത്തായൊരു സംഗീതഭൂതകാലത്തിന്റെ അവസാനസാക്ഷികളിലൊരാളാണ് കൈരളിയെ വിട്ടുപിരിഞ്ഞിരിക്കുന്നത്.
ആദരം, സ്‌നേഹാഞ്ജലി.

അതേസമയം, ബിച്ച ബാബുരാജിന്റെ മൃതദേഹം ഖബറടക്കി. കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിലായിരുന്നു സംസ്‌ക്കാരം. സി പി ഐ (എം) പി ബി അംഗം എം എ ബേബി അന്തിമോപചാരം അര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News