ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അപകടത്തിൽ മരിച്ച എൽ എസ് ലിഡ്ഡറുടെ ഇടതുപക്ഷ ചിന്താഗതിക്കാരിയായ മകൾ ആഷ്നയുടെ ട്വീറ്റുകൾക്കെതിരെ നടക്കുന്ന തീവ്ര ഹിന്ദു പ്രവർത്തകരുടെ അധിക്ഷേപങ്ങൾക്ക് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. യോഗി ആദിത്യ നാഥിന്റെ ജന വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്ത് ആഷ്ന നേരത്തെ രംഗത്ത് എത്തിയിരുന്നു.

ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറുടെ മകൾക്ക് നെരെയുള്ള സൈബർ ആക്രമണത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇടത് പക്ഷ ചിന്താഗതിക്കാരിയായ ആഷ്നയുടെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ തീവ്രഹിന്ദു പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ നിലപാടുകൾ കൃത്യമായി പറഞ്ഞുള്ള ആഷ്നയുടെ മുൻ ട്വീറ്റുകൾക്ക് നേരെയാണ് സൈബർ ആക്രമണം നടക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ നിലപാടുകൾക്കെതിരെ ആഷ്ന രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.

ഈ നിലപാടുകൾക്ക് നേരെയാണ് ട്വിറ്ററില്‍ തീവ്രഹിന്ദുത്വ സംഘടനകൾ അധിക്ഷേപവുമായി രംഗത്ത് എത്തിയത്. അധിക്ഷേപം ശക്തമായതോടെ ട്വിറ്റർ അക്കൗണ്ട് ആഷ്ന ഡീ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു.

ട്വിറ്ററിൽ സജീവമായിരുന്ന ആഷ്ന കുറിപ്പുകളായും വിഡീയോയായും രാഷ്ട്രീയ വിഷയങ്ങളിൽ തൻറെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 27 ന് പുറത്തിറങ്ങിയ ആഷ്നയുടെ പുസ്തകം ആമസോണിലെ ഏറ്റവും വിപണനം നടന്ന പുസ്തകങ്ങളിൽ ഒന്നാണ് . ഇൻ സെർച്ച് ഓഫ് ദി ടൈറ്റിൽ എന്ന പുസ്തകം മുൻ ഗവർണറും ഐപിഎസ് ഉദ്യോഗസ്ഥയുമായിരുന്ന കിരൺ ബേദിയായിരുന്നു പ്രകാശനം ചെയ്തത്.

ബിജെപി ഭരിക്കുന്ന യുപി സർക്കാരിന്റെ പല നിലപാടുകൾക്കെതിരെയും ആഷ്ന രൂക്ഷമായി വിമർശിച്ചിരുന്നു. ആഷ്നക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്.രാജ്യത്തിനായി മരണം വരെ സേവിച്ച സൈനികന്റെ മകളെ രാഷ്ട്രീയത്തിന്റെ പേരിൽ അധിക്ഷേപിക്കുന്ന തീവ്രഹിന്ദുത്വ പ്രവർത്തകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News