ഒമൈക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കേരളത്തിലെ ആദ്യ ഒമൈക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം. യുകെയില്‍ നിന്ന് നാട്ടിലെത്തിയയാള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരുടെ സാമ്പിളുകള്‍ ഒമൈക്രോണ്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഭാര്യ മാതാവും നിലവില്‍ നിരീക്ഷണത്തിലാണ്. അതേ സമയം എത്തിഹാദ് വിമാനത്തില്‍ 6 ആം തിയ്യതി എത്തിയ മറ്റ് യാത്രക്കാരും നിരീക്ഷണത്തിലാണ്.

കേരളത്തില്‍ ആദ്യ ഒമിക്രോണ്‍ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റെറിലും ഡല്‍ഹിയിലും നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.

ഈ മാസം ആറിനാണ് എറണാകുളം സ്വദേശി 39 കാരന്‍ യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയത്. ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെങ്കിലും എട്ടിന് നടത്തിയ പരിശോധനയിലാണ് ഒഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here