നാവിൽ കപ്പലോടിക്കുന്ന സ്വാദിൽ തേങ്ങാ ചോറ്

ഇന്ന് തേങ്ങാ ചോർ ആയാലോ.. ബിരിയാണി, അല്ലെങ്കിൽ മറ്റു സ്പെഷ്യൽ ചോറുകളെ പോലെ നമ്മുടെ വയറ് കേടാക്കാത്ത , എണ്ണയോ , നെയോ ഒന്നും ആവിശ്യമില്ലാത്ത സിമ്പിൾ ചോറ് നമുക്ക് ഇന്ന് തയ്യാറാക്കാം…

തേങ്ങ ചോറ് തയാറാക്കുന്നതിലും വ്യത്യസ്ത രീതികളുണ്ട്. പരമ്പരാഗത രീതി തേങ്ങപ്പാൽ ചേർത്താണെങ്കിലും ചിലയിടങ്ങളിൽ വെള്ളത്തിൽ തേങ്ങ ചിരകിയിട്ടാണ് തയാറാക്കുന്നത്.

ഇനി ചേരുവകളിലും നാടിന് അനുസരിച്ച് മാറ്റമുണ്ട്. ചിലയിടങ്ങളിൽ ചെറിയ ഉള്ളി ചേർക്കുമ്പോൾ ചിലയിടങ്ങളിൽ സവാളയാണ് ചേർക്കുന്നത്. തക്കാളി ചേർക്കുന്നവരുമുണ്ട്.രുചികരമായ തേങ്ങ ചോറ് എങ്ങനെയാണ് എളുപ്പത്തിൽ തയാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

ജീരകശാല അരി – ഒരു കപ്പ്
തേങ്ങാപ്പാൽ – ഒന്നര കപ്പ്
ചെറിയ ഉള്ളി – കാൽ കപ്പ് ചെറുതായി ചതച്ചത്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ
മല്ലിപ്പൊടി – ഒരു ടീ സ്പൂൺ
പെരും ജീരകം പൊടിച്ചത് – അര ടീ സ്പൂൺ
ഗരം മസാല – അര ടീ സ്പൂൺ
പട്ട, ഏലയ്ക്ക, ഗ്രാംപൂ – രണ്ടെണ്ണം വീതം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ചതച്ചത്, പട്ട, ഏലയ്ക്ക, ഗ്രാംപൂ എന്നിവ ചേർത്ത് വഴറ്റുക. ശേഷം തേങ്ങപ്പാൽ ചേർക്കുക. ഇതിലേക്ക് പച്ചമുളക്, മല്ലി,മഞ്ഞൾ, ഗരം മസാലപ്പൊടികൾ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തിളക്കുക. തിളച്ച് തുടങ്ങുമ്പോൾ അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ച അരി ഇതിലേക്ക് ചേർത്തിളക്കുക. നന്നായി തിളച്ച് തുടങ്ങുമ്പോൾ തീ നന്നായി കുറച്ച് വച്ച് 5 മിനിറ്റ് അടച്ച് വേവിച്ചാൽ തേങ്ങ ചോറ് തയാർ.

ജീരകശാല അരിക്ക് പകരം മട്ട, കുറുവ, ബസ്മതി എന്നിവയാണ് ഉപയോഗിക്കുന്നതെങ്കിൽ തേങ്ങപ്പാലിന്റെ അളവിൽ മാറ്റം വരുത്തുക. തേങ്ങപ്പാൽ പിഴിഞ്ഞെടുക്കാൻ സമയമില്ലാത്തവർക്ക് തേങ്ങപ്പാലിന്റെ സ്ഥാനത്ത് ചിരകിയ തേങ്ങ ചേർത്ത് പാലിന്റെ അതേ അളവിൽ ചൂട് വെള്ളം ചേർത്തും തയാറാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News