നിലപാട് മാറ്റാതെ ആര്‍ ബി ഐ; സൊസൈറ്റികള്‍ ബാങ്കെന്ന് ഉപയോഗിക്കരുത്

സഹകരണ സൊസൈറ്റികൾക്ക് ബാങ്കെന്ന് ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആര്‍ ബി ഐ തള്ളിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് പിൻവലിക്കാൻ കഴിയില്ലെന്ന്  ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ആർബിഐ ഉത്തരവ്.

ബംഗാളിൽ നിന്നുള്ള തൃണമൂൽ എംപി സൗഗത റോയിയുടെ ചോദ്യത്തിനാണ് ധനമന്ത്രി മറുപടി നൽകിയത്. നവംബർ 22 നാണ് സഹകരണ സൊസൈറ്റികൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് ആര്‍ ബി ഐ കത്ത് നൽകിയത്. ഇത്തരം സൊസൈറ്റികൾ സ്വന്തം അംഗങ്ങളിൽ നിന്ന് മത്രമേ നിക്ഷേപം സ്വീകരിക്കാവു എന്നും അല്ലാത്തവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും അറിയിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഡിസംബർ 1, 2 തീയതികളിലായി കത്ത് അയച്ചത്.

എന്നാൽ കേരളം ഉൾപ്പെടെ അയച്ച കത്തുകൾ ആർബിഐ തള്ളിക്കളഞ്ഞെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായായിരുന്നു ആർബിഐ നടപടി. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്.

ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റികൾക്കെതിരെ നടപടി എടുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്കിയിരുന്നതായും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.അതേ സമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് പിൻവലിക്കാൻ കഴിയില്ലെന്ന്  ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News