വി സി നിയമന വിവാദം;ഗവര്‍ണറുടെ നിലപാട് ദുരൂഹം, സര്‍ക്കാര്‍ ചാന്‍സലറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; കോടിയേരി ബാലകൃഷ്ണന്‍

ഗവര്‍ണറുടെ നിലപാട് ദുരൂഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ചാന്‍സലറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ചാന്‍സിലര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട ആളല്ലെന്നും. ചാന്‍സിലര്‍ക്ക് വിവേചന അധികാരമുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗവര്‍ണര്‍ ഉയര്‍ത്തിയ വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരുടെയെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട ആളല്ല ഗവര്‍ണര്‍. ചാലന്‍സിലര്‍ പദവിക്ക് വിവേചന അധികാരമുണ്ടെന്നും. ആ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും കോടിയേരി ബാലാകൃഷ്ണന്‍ പറഞ്ഞു.

കാലടി വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ച്ച് കമ്മറ്റി അംഗീകരിച്ചത് ഗവര്‍ണര്‍ തന്നെയാണ്. കമ്മറ്റി അംഗത്തോട് ഒരാളെ നിര്‍ദ്ദേശിച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ തന്നെ പറഞ്ഞതായാണ് വിവരമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ നിലപാട് മാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതുകൊണ്ടാണ് സര്‍ക്കാറിനും മറുപടി പറയേണ്ടി വന്നതെന്നും കോടിയേരി പറഞ്ഞു. ചാന്‍സിലര്‍ പദവി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്നാണ് സര്‍ക്കാറിന്റെ അഭിപ്രായമെന്നും കോടിയേരി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News