
ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം മിനുക്കാനൊരുങ്ങി ബിജെപി. വോട്ട് ബാങ്ക് ഉറപ്പാക്കാനായി വലിയ തോതിലുള്ള ഫണ്ട് ആണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ചിലവഴിക്കുന്നത്. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ വിശ്വനാഥക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം മണ്ഡലമായ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
800 കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 339 കോടി രൂപയാണ് ചിലവായത്. 2019 മാര്‍ച്ച് 8 ന് ആണ് നിര്‍മാണം ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശിനായി വലിയ തോതിലുള്ള ഫണ്ടാണ് കേന്ദ്രം ചെലവാക്കുന്നത്. 2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതില്‍ പകുതിയോളം തുകയുടെ പ്രൊപ്പോസലുകള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷം മാത്രമാണ് പരിഗണിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി ഉത്തര്‍പ്രദേശില്‍ വലിയ തിരിച്ചടി നേരിടുമെന്ന സര്‍വ്വേകള്‍ പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് തകര്‍ന്നടിഞ്ഞ മുഖം മിനുക്കിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നത്.
കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച വീഴ്ചകളും മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകി എത്തിയ സംഭവങ്ങളും ബിജെപിയുടെ ജനസമ്മതി യുപിയില്‍ കുറച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പട്ടിണി സൂചിക, വിദ്യാഭ്യാസ നിലവാരം, ആരോഗ്യ മേഖല ഉള്‍പ്പടെ ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍വ്വേകളിലെല്ലാം ഏറ്റവും പിറകിലാണ് ഉത്തര്‍പ്രദേശ്. ഇതോടെയാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ഉറപ്പിക്കാന്‍ ശക്തമായി ബിജെപി ശ്രമിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here