പിജി ഡോക്ടര്‍മാരുടെ സമരം; ആശുപത്രിയിലെത്തിയ രോഗികളെ ബുദ്ധിമുട്ടിക്കാതെ സര്‍ക്കാര്‍; പകരം ചികിത്സാ സംവിധാനമൊരുക്കി

പിജി ഡോക്ടര്‍മാരുടെ സമരത്തില്‍. ആശുപത്രിയിലെത്തിയ രോഗികളെ ബുദ്ധിമുട്ടിക്കാതെ സക്കാര്‍. അത്യാഹിത വിഭാഗത്തിലും ഒപിയിലും പകരം സംവിധാനമൊരുക്കി ചികിത്സ നല്‍കി.

അതേസമയം സമരത്തിന് പിന്തുണ അറിയിച്ച് പണിമുടക്ക് പ്രഖ്യാപിച്ച ഹൗസര്‍ജന്‍സി ഡോക്ടര്‍മാരുമായി ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തി.

ആവശ്യങ്ങളെല്ലാം പരിഗണിച്ചിട്ടും സമരവുമായി മുന്നോട്ട് പോവുകയാണ് പിജി ഡോക്ടര്‍മാര്‍.ചികിത്സക്കായെത്തുന്ന രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന നിലപാട്.എന്നാല്‍ സമര സാഹചര്യത്തിലും ആശുപത്രിയിലെത്തിയ രോഗികളെ ബുദ്ധിമുട്ടിക്കാതെ സക്കാര്‍ അത്യാഹിത വിഭാഗത്തിലും ഒപിയിലും പകരം സംവിധാനമൊരുക്കി.അസ്സിസ്റ്റന്റ് പ്രൊഫസര്‍മാര്‍,അസ്സേസിയേറ്റ് പ്രൊഫസര്‍മാര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെ

അധിക സേവനം ഓരോ മെഡിക്കല്‍കോളേജിലും ഏര്‍പെടുത്തിയിരുന്നു.അതുകൊണ്ടുതന്നെ ആശുപത്രിയിലെത്തിയവര്‍ക്ക് ചികിത്സകിട്ടാതെ മടങ്ങേണ്ടി വന്നില്ല.

പിജി ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്കുന്ന ഹൗസര്‍ജന്‍സി ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.പിജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതിനാല്‍ തങ്ങള്‍ക്ക് ജോലി ഭാരം കൂടുന്നു,അതിനാല്‍ പ്രശ്‌നം ഉടന്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

അതേസമയം സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.ചികിത്സക്കെത്തുന്ന രോഗികളെ ബുദ്ധിമുട്ടിച്ച് നടത്തുന്ന ഈ സമരത്തിനെതിരെ വലിയ പ്രതിഷേധമുയരുകയാണ്.

സമരം ധാര്‍മികതക്ക് നിരക്കാത്തതെന്നാണ് ഡി വൈ എഫ് ഐയുടെ പ്രതികരണം.രോഗികളെ വെല്ലുവിളിക്കരുതെന്നും,സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ നേതൃത്വത്തെമാറ്റി സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഡി വൈഎഫ്‌ഐ പ്രസ്താവനയിലറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News