പ്രേക്ഷക ശ്രദ്ധനേടി ‘ഒരു ബാർബറിന്‍റെ കഥ’; ഹിറ്റ്ലറായി ഇന്ദ്രൻസ്

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഹൃസ്വ ചലചിത്രമേളയിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിമാറി ഒരു ബാർബറിന്‍റെ കഥ.കൊവിഡ് പശ്ചാത്തലത്തിൽ ഏകാന്തതയുടെ കാലത്ത് ബാർബർ ഷോപ്പുകാരന് ഉണ്ടാകുന്ന തിരിച്ചറിവാണ് ചിത്രത്തിന്‍റെ പ്രമേയം.ഷനോജ് സംവിധാനം ചെയ്ത ഹൃസ്വ ചിത്രത്തിൽ ഇന്ദ്രൻസാണ് പ്രധാന കഥാപാത്രമായെത്തുന്നത്.

ഐസുലേഷൻ ആന്‍റ് സർവൈവൽ എന്ന വിഭാഗത്തിലായിരുന്നു ഏകാധിപതിയായ ഒരു ബാർബറുടെ കഥ പറഞ്ഞത്.ലോക്ക്ഡൗൺ കാലത്ത് തന്‍റെ ഷോപ്പിൽ അകപ്പെട്ട ബാർബറുടെ ഏകാന്തത സൂഷ്മമായ ഫാസിസത്തിന്‍റെ പ്രവണതയെ വിമർശിക്കുന്നുണ്ട്.

ഒറ്റപെടലിനെ അതിജീവിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തിന് ആ കാലത്തുണ്ടാകുന്ന കുടംബത്തെ കുറിച്ചുള്ള തിരിച്ചറിവും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു.കൊവിഡ് കാലത്തിനൊപ്പം ജീവിക്കുന്ന ആരോഗ്യപ്രവർത്തകരേയും ചിത്രം അംഗീകരിക്കുന്നുണ്ട്.ഷനോജ് ആർ ചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

ചലചിത്ര അക്കാദമിയുടെ നിർമ്മാണ സംരംഭമായാണ് ചിത്രം.ബിജിപാലാണ് സംഗീതവും ശബ്ദമിശ്രണവും,രാജേഷ് പീറ്ററാണ് ക്യാമറ.ജയ്പൂർ ഫെസ്റ്റിവലിൽ പങ്കെടുത്ത ചിത്രം പൂനൈ ഫെസ്റ്റിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News