പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ യുവമോര്‍ച്ചക്കാര്‍ ആക്രമിച്ചു

പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാത്രിയില്‍ ഹോസ്റ്റലില്‍ കയറി ആക്രമിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അക്രമം.

എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഭിമന്യു, പ്രവര്‍ത്തകരായ സിബിന്‍, അഫ്താബ്, വിബീഷ്, ഷിഹാസ്, നിതിന്‍ എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഹോസ്റ്റലിലെ ബെഞ്ചും മറ്റ് സാമഗ്രികളും അക്രമി സംഘം അടിച്ചുതകര്‍ത്തു. എബിവിപി സംസ്ഥാന സമ്മേളനം പാലക്കാട് കഴിഞ്ഞതിന് പിന്നാലെയാണ് ആക്രമണം. സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ആസൂത്രിതമായ ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ദിനനാഥ് പറഞ്ഞു.

പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തില്‍ കോളേജിലും പരിസര പ്രദേശങ്ങളിലും പൊലീസ് സംഘത്തെ വിന്യസിച്ചു. എസ്എഫ്‌ഐ കോളേജിലും നഗരത്തിലും പ്രതിഷേധ പ്രകടനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel