സീതത്തോടിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം മാസാണ്

ഒരു ബസ് കാത്തിരിപ്പു കേന്ദ്രം ഇന്ന് എല്ലായിടത്തും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. പത്തനംതിട്ടയിലെ സീതത്തോടാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഉള്ളത്. ഇവിടെ എന്നും തിരക്കോടു തിരക്കാണ്. ബസ് കയറാനല്ല, മറിച്ച് എന്താണെന്ന് പ്രത്യേകതയെന്ന് കണ്ടറിയാം.

ആദ്യമായി എത്തുന്നവർ ആരായാലും ഈ ബസ് കാത്തിരിപ്പു കേന്ദ്രം കാണുമ്പോൾ ഒന്നു സംശയിച്ചു പോകും. വെറും തിരക്കല്ല, പ്രതിശ്രുത വധു വരന്മാർ ഉൾപ്പെടെയുള്ളവരുടെ തിരക്കാണ് എപ്പോഴും ഈ വിശ്രമകേന്ദ്രത്തിൽ. കാരണം ഇതാണ്, പ്രകൃതി ഭംഗി നിറഞ്ഞ റോഡിൻ്റെ ഓരത്ത് ആധുനിക രീതിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ പശ്ചാത്തലമായി ഒരു ചിത്രം. അതാണ് ഇവിടെ എത്തുന്നവർ ഏറെയും ആഗ്രഹിക്കുന്നത്

സംഗതി ശരിയാണ്ഈ അടുത്ത കാലത്ത് നടന്ന വിവാഹ ചടങ്ങുകളിലെ ആൽബങ്ങളിലെല്ലാം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയതെന്ന് സ്ഥലത്തെ ഡാഫോഡിൽസ് വെഡിങ് സ്റ്റുഡിയോ ഉടമ സുനിൽ പറയുന്നു.

സീതത്തോട് പഞ്ചായത്തിൻ്റെ നേതൃത്തിൽ ലക്ഷങ്ങൾ മുടക്കിയാണ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത്. കേട്ടറിഞ്ഞവർ, കേട്ടറിഞ്ഞവർ ഇവിടേക്ക് എത്തുകയാണ്. ബസ് കയറാനല്ല കേട്ടോ ഇവിടെ നിന്ന് ഒരു ചിത്രമെടുക്കാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News