ജയറാം-മീര ജാസ്മിൻ-സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു; ‘മകൾ’

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മകള്‍’ എന്നാണ് പേര്.

പൊതുവെ വൈകി പേരിടുന്നതാണ് പതിവ്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്. ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു എന്ന് സത്യന്‍ അന്തിക്കാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:

അതേസമയം, നിരവധി സൂപ്പര്‍ഹിറ്റുകള്‍ ആവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്- ജയറാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്.

Jayaram back on the sets of Sathyan Anthikad film | Malayalam Movie News -  Times of India

ഒരിടവേളക്ക് ശേഷം മീര ജാസ്മിൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

Watch: Jayaram and Meera Jasmine shooting for Sathyan Anthikad film |  Malayalam Movie News - Times of India

‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിൽ നായിക ആകുന്നത് മീര ജാസ്‍മിന്‍ ആണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Watch: Meera Jasmine plays Juliet in Sathyan Anthikad's directorial; the  National award-winning actress joins the sets! | Malayalam Movie News -  Times of India

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്‍ണു വിജയ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News