കണ്ണൂര്‍ സര്‍വകലാശാല നിയമനം നിയമപരം: എ കെ ബാലന്‍

കണ്ണൂര്‍ സര്‍വകലാശാല നിയമനം നിയമപരമെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍.കണ്ണൂര്‍ വി.സി. യുടെ കാര്യത്തില്‍ ഇപ്പോഴെടുത്ത നിലപാട് ഗവര്‍ണ്ണര്‍ക്ക് ഗുണകരമാണോ എന്ന് ചിന്തിക്കണം. നിയമ വിരുദ്ധ നിയമനമാണെങ്കില്‍ അത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനോട് തിരുത്താന്‍ പറയാമായിരുന്നു.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കല്‍ ഈ വിഷയത്തില്‍ നടക്കില്ല എന്നാണ് യുഡിഎഫിനോടും ബി.ജെ.പിയോടും പറയാനുള്ളതെന്നും ഗവര്‍ണറും ഗവണ്‍മെന്റും ചെയ്തത് നിയമ പരമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എന്തിനാണ് വിവാദമുണ്ടാക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. നേതാക്കളുടെ ഭാര്യമാര്‍ അനധികൃത നിയമനം നേടുന്നതായി പ്രചാരണം നടത്തുന്നുവെന്നും ബന്ധു നിയമനവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും മുന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. രാഷ്ട്രീയ കക്ഷിയുടെ ഇടപെടല്‍ ബി, ജെ.പി.യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന ഗവര്‍ണറുടെ പരാമര്‍ശം ഏത് അവസരത്തില്‍ ആണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന ബാധ്യത നിര്‍വഹിക്കേണ്ടത് ഗവര്‍ണറും സര്‍ക്കാരുമാണ്. ഗവര്‍ണറുടെ സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതിരിക്കാനാകില്ല. ഗവര്‍ണ്ണറുടെ ചാന്‍സലര്‍ പദവി ഒരു ഭരണഘടനാ പദവിയല്ല.

ഗവര്‍ണ്ണറോട് യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ മറികടന്ന് ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം. ഇതിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ ഇതിലും കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. കണ്ണൂര്‍ വി.സി നിയമനം നിയമപരമായി ചെയ്തതാണ്. ഗവര്‍ണറും അത് അംഗീകരിച്ചതാണ്

ഇപ്പോള്‍ അത് നിയമപ്രകാരമല്ലെന്ന് പറയുന്നത് ഗവര്‍ണര്‍ക്ക് ഗുണകരമാവില്ല. സംസ്ഥാന ഗവര്‍ണ്ണര്‍മാരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് മുന്‍ ഗവര്‍ണ്ണര്‍ ജസ്റ്റീസ് സദാശിവനും ആരിഫ് മുഹമ്മദ് ഖാനും നിന്ന് കൊടുത്തിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News