ലവ്‍ഫുള്ളി യുവേഴ്സ് വേദ’യിൽ നായകനായി ഗൗതം മേനോൻ എത്തുന്നു

ട്രാന്‍സിന്‌ ശേഷം ഗൗതം വാസുദേവ് മേനോന്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

പ്രഘേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാമ്പസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ലവ്ഫുള്ളി യുവേഴ്സ്.

രജിഷ വിജയന്‍, ശ്രീനാഥ് ഭാസി, വെങ്കിടേഷ്, അനിഖ സുരേന്ദ്രന്‍, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു ക്യാംപസ് ചിത്രമായിരിക്കും ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യെന്നാണ് സൂചന. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാബു വൈലതുരാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്.

രാധാകൃഷ്ണന്‍ ഖാലയില്‍, റുവിന്‍ വിശ്വസം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വിബീഷി വിജയന്‍ ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. ഹാരിസ് ദേശമാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. റിന്നി ദിവാകറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

പ്രഘേഷ് സുകുമാരന്‍ ചിത്രത്തിന്റെ പൂജ ഇന്ന് നടക്കുമെന്നാണ് അറിയുന്നത്. ടോബിന്‍ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റിഷാജ് മൊഹമ്മദാണ് ചിത്രത്തിന്റെ സ്റ്റില്‍സ്. എ എസ് ദിനേശാണ് ചിത്രത്തിന്റെ വാര്‍ത്താ പ്രചരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News