ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍

വൈസ് ചാന്‍സലറെ തെരഞ്ഞെടുത്ത ശേഷം പിന്നീട് മാധ്യമങ്ങളോട് വിരുദ്ധ അഭിപ്രായം പറഞ്ഞ ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്ന നിലപാടാണ് സിപിഐക്കെന്നും കാനം പറഞ്ഞു.

ചാന്‍സലര്‍ പദവി ഭരണഘടനാ പദവിയല്ല. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സറായി ഗവര്‍ണറെ അവരോധിച്ചത്. വേണമെങ്കില്‍ ആ ചാന്‍സലര്‍ പദവി വേണ്ടെന്ന് വയ്ക്കാന്‍ നിയമസഭയ്ക്ക് സാധിക്കുമെന്നും അതിന് തങ്ങളെ നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വിവിധ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രതിഷേധത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരേ നടത്തുന്ന നീക്കങ്ങള്‍ എല്‍ഡിഎഫ് രാഷ്ട്രീയമായി തന്നെ നേരിടും എന്ന് വ്യക്തമാക്കിയുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News