സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ; ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ മാഹിയിൽ സ്വിച്ച് ഓൺ ആയി

സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻ മന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'; സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്‌റ്റിൻ ചിത്രം  ആരംഭിച്ചു - Malabar News - Most Reliable & Dependable News Portal

സുകൃതം അടക്കം പ്രശസ്ത സിനിമകൾ സംവിധാനം ചെയ്ത ഹരികുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൂർണമായും മാഹിയിൽ ചിത്രീകരിക്കുന്ന സിനിമ മയ്യഴിയുടെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുക്കുന്നതായിരിക്കും.പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം പകരുന്നത്.

കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവ്വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News