ബോളിവുഡിലെ വമ്പൻ താരനിര അണിനിരക്കുന്നു ; പ്രഭാസ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രഭാസിന്റെ ഇരുപത്തിയൊന്നാമത്തെ ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് നിലവില്‍ പ്രഭാസ് 21 എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്. ചിത്രത്തിൽ ഇന്ത്യൻ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

നാഗ് അശ്വിൻ സംവിധാനം ചെയ്ത് ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയ മഹാനടി ടീം വീണ്ടും ഈ ചിത്രത്തിനായി ഒന്നിക്കുകയാണ്.ഛായാഗ്രാഹകൻ ഡാനി സാഞ്ചസ് ലോപ്പസ്, സംഗീത സംവിധായകൻ മിക്കി ജെ മേയർ എന്നിവരാണ് പുതിയ ചിത്രത്തിലും ഒന്നിക്കുന്നത്.

നിർമാണ കമ്പനിയായ വൈജയന്തി ഫിലിംസ് ആണ് ഇരുവരും ചിത്രത്തിന്റെ ഭാഗമാവുന്നത് സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

സംവിധായകൻ ത്രിവിക്രം ശ്രീനിവാസിന്റെ എ. ആ, സംവിധായകൻ ശേഖർ കമ്മുലയുടെ ഹാപ്പി ഡെയ്‌സ്, മഹേഷ് ബാബുവിന്റെ ബ്രഹ്മസ്ത്രം തുടങ്ങി നിരവധി തെന്നിന്ത്യൻ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മിക്കി ജെ. മേയർ. ഡാനി സാ-ലോ മഹാനടിയുമായി ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം റാണ ദഗ്ഗുബതിയുടെ വിരാട പർവം, കീർത്തി സുരേഷിന്റെ മിസ്സ് ഇന്ത്യ തുടങ്ങി നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ചിരുന്നു . ഇത് അവരുടെ ആദ്യത്തെ പാൻ-ഇന്ത്യൻ ചിത്രമാണ്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News