സംസ്ഥാനത്തെ 1550 വില്ലേജുകള്‍ അടുത്ത 4 വര്‍ഷം കൊണ്ട് ഡിജിറ്റലാക്കാന്‍ പദ്ധതി തയ്യാറാക്കി: മന്ത്രി കെ രാജന്‍

കേരളത്തിലെ 1666 വില്ലേജുകളില്‍ 89 എണ്ണം മാത്രമാണ് ഡിജിറ്റലായി സര്‍വേ ചെയ്തിരിക്കുന്നത്. 1550 വില്ലേജുകള്‍ അടുത്ത 4 വര്‍ഷം കൊണ്ട് ഡിജിറ്റലാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനായി റീബില്‍ഡ് കേരളയില്‍ നിന്നും 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍.

ഇക്കാര്യത്തില്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും വേഗത വര്‍ദ്ധിപ്പിക്കണം എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ കണ്ടു ആവശ്യപ്പെട്ടുവെന്നും നാഷണല്‍ ഹൗസിങ് പാര്‍ക്കിലേക്ക് 20+കോടിരൂപ കേന്ദ്ര സഹായം തേടിയെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഓട്ടോമാറ്റഡ് വെതര്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഭൂരേഖകളുടെ ഡിജിറ്റലൈസേഷന് വേണ്ടിയുള്ള 2വര്‍ഷമായി മുടങ്ങി കിടക്കുന്ന ഫണ്ട് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങുമായി നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങളില്‍ സംസ്ഥാനത്തെ സാഹചര്യത്തിനനുസരിച്ചു മാറ്റം വേണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയെകണ്ടു ആവശ്യപ്പെട്ടു.

എം എന്‍ ലക്ഷം വീട് പദ്ധതിയിലെ ഇരട്ട വീടുകള്‍ ഒറ്റവീടുകളാക്കാന്‍ PMAY പദ്ധതികളില്‍ നിന്നായി ധനസഹായം നല്‍കണമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയെ കണ്ടു അഭ്യര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News