എഞ്ചിൻ തകരാറിനെ തുടർന്ന് മൂന്ന് ദിവസമായി കടലിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി

എഞ്ചിൻ തകരാറിനെ തുടർന്ന് മൂന്ന് ദിവസമായി കടലിൽ ഒഴുകി നടന്ന തമിഴ്നാട് ബോട്ടും മത്സ്യതൊഴിലാളികളേയും രക്ഷപെടുത്തി. മറൈൻ എൻഫോഴ്സ്മെന്റാണ് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.

മൂന്ന് ദിവസമായി ഉൾക്കടലിൽ എൻജിൻ തകരാർ മൂലം ഭക്ഷണവും, വെള്ളവുമില്ലാതെ ഒഴുകിനടക്കുകയാരുന്ന പുനിത അന്തോണിയാർ എന്ന തമി‍ഴ്നാട് ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന 8 തൊഴിലാളികളെയും ഇന്നലെ രാത്രി മുതൽ തുടങ്ങിയ തിരച്ചിലിനോടുവിൽ 23നോട്ടിക്കൽ മൈൽ ഉൾക്കടലിൽ നിന്ന് മറൈൻ എൻഫോസ്‌മെന്റ് രക്ഷപെടുത്തി കരയിലെത്തിച്ചു.

റെസ്ക്യൂ ഓപ്പറേഷനിൽ മറൈൻ എൻഫോസ്‌മെന്റ് ഉദോഗസ്ഥനായ  റോജൻദാസ്, സീ റെസ്‌ക്യു ഗാർഡ്മാരായ ഔസേപ്പച്ചൻ, ഡിക്സൺ, സ്രാങ്ക് കുഞ്ഞുമോൻ, ഡ്രൈവർ ജെയിംസ് എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News