ജമ്മുവിലെ ഭീകരാക്രമണത്തില്‍ 3 പൊലീസുകാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന്  പൊലീസുകാര്‍ കൊല്ലപ്പെട്ടു. പൊലീസ് ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 14 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പരിക്കേറ്റ പൊലീസുകാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. സീവാനില്‍ പൊലീസ് ക്യാംപ് നടക്കുന്നതിനിടെയാണ് ഭീകരര്‍ ആക്രമിച്ചത്. സംഭവത്തില്‍

അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബസിനുള്ളില്‍ കയറിപ്പറ്റിയ 2 ഭീകരര്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News