മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സർക്കാരിൻ്റെ സാമ്പിൾ സർവ്വേ തുടരാമെന്ന് ഹൈക്കോടതി

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സർക്കാരിൻ്റെ സാമ്പിൾ സർവ്വേ തുടരാമെന്ന് ഹൈക്കോടതി. സർവ്വേ സ്റ്റേ ചെയ്യണമെന്ന എൻഎസ്എസിൻ്റെ ആവശ്യം ഹൈക്കോടി തള്ളി.

സർവ്വേ സവരണം സംബന്ധിച്ചല്ലന്നും സംവരണ ഇതര ആനുകൂല്യങ്ങൾ സംബന്ധിച്ചാണന്നും മുന്നാക്ക വിഭാഗ കമ്മീഷൻ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് സാമ്പിൾ സർവ്വേ തുടരാൻ കോടതി അനുമതി നൽകിയത്.

2019 ലെ രാമകൃഷ്ണപിള്ള കമ്മിഷൻ ശുപാർശയിൽ സ്വീകരിച്ച നടപടി അറിയിക്കാനും കോടതി ഉത്തരവിട്ടു.  കമ്മീഷൻ്റെ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.

സർവ്വെ ഏകപക്ഷീയവും തുല്യതക്കുള്ള ഭരണഘടനാഅവകാശങ്ങളുടെ ലംഘനവുമാണന്ന് ആരോപിച്ചാണ് എൻഎസ് എസിൻ്റെ ഹർജി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here