സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനത്തിന്  തുടക്കം

സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനത്തിന്  തുടക്കം കുറിച്ച് പൊതുസമ്മേളനവേദിയിൽ പതാക ഉയർന്നു. കളമശ്ശേരിയിലെ അഭിമന്യു നഗറിൽ നാളെ രാവിലെ 10 ന് പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

വിവിധ ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മറ്റിയിലെ 39 അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക

രക്തസാക്ഷി അഭിമന്യുവിൻ്റെ ഓർമ്മകളിരമ്പുന്ന മഹാരാജാസ് കവാടത്തിൽ നിന്നും കൊളുത്തിയ ദീപശിഖയും , പള്ളുരുത്തിയിലെ ടി കെ വത്സൻ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രയാണം ആരംഭിച്ച പതാക ജാഥയും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച  വൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.

പതാക ദീപശിഖാ ജാഥകളെ പ്രീമിയർ കവലയിൽ സ്വീകരിച്ച് നൂറ് കണക്കിന് പ്രവർത്തകരുടെയും നിരവധി ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

പതാക ദീപശിഖാ ജാഥകൾ സംഗമിച്ചതോടെ സമ്മേളന നഗരി ആവേശത്തിലായി. പതാകയും ദീപശിഖയും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഏറ്റുവാങ്ങി. തുടർന്ന് സമ്മേളന സ്വാഗത സംഘം ചെയർമാൻ കെ ചന്ദ്രൻ പിള്ള  പൊതുസമ്മേളന വേദിയിൽ പതാക ഉയർത്തി.

മഹാരാജാസിലെ അഭിമന്യുവിൻ്റെ  രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊളുത്തിയ ദീപശിഖ സമ്മേളന നഗരിയിൽ സ്ഥാപിച്ചു. ഇനി മൂന്ന് നാൾ പ്രതിനിധി സമ്മേളനം. രാവിലെ 10 ന് അഭിമന്യു നഗറിൽ പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

 ജില്ലയിലെ 41618 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മറ്റിയിലെ 39 അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ  കേന്ദ്ര കമ്മറ്റി അംഗങ്ങളായ വൈക്കം വിശ്വൻ , ടി എം തോമസ് ഐസക്ക് , എം സി ജോസഫൈൻ , എ കെ ബാലൻ  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ , ബേബി ജോൺ, പി രാജീവ്  എന്നിവരും  സമ്മേളനത്തിൽ പങ്കെടുക്കും.

ജില്ലാസമ്മേളനം 16 ന് സമാപിക്കും . സമാപന പൊതുസമ്മേളനം ടി കെ വത്സൻ നഗറിൽ   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here