ഭർത്താവിൻ്റെ ക്രൂര മർദത്തിനിരയായ യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിൻ്റെ ക്രൂര മർദത്തിനിരയായ യുവതി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡ് വെളിയിൽ വീട്ടിൽഅന്നമ്മ (സൗമ്യ -35)യാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് യേശുദാസി ( സുരേഷ് – 37) നെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പകൽ 4-ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ യേശുദാസ് സൗമ്യയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.

കല്ലുകൊണ്ടുള്ള ഇടിയേറ്റ് കലക്കും.മുഖത്തും ഗുരുതര പരിക്കുപറ്റിയ സൗമ്യയെ സമീപവാസികൾ ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും 6.30 ഓടെ മരിച്ചു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് യേശുദാസ് സൗമ്യയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പുന്നപ്ര പുത്തൻപുരക്കൽ ബൈജു – റീത്താമ്മ ( സാലി) ദമ്പതികളുടെ മകളാണ്. മക്കൾ: ക്രിസ്റ്റി, അയോണ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News