ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരം നേടിയ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയാ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരം നേടിയ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയാ ടീമംഗങ്ങളെ ഹാര്‍ദ്ദമായി അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

വാര്‍ത്താവിനിമയ – വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹുമതിക്ക് അടിസ്ഥാനമായത്.

സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നൂതനവും ജനോപകാരപ്രദവുമായ സേവനങ്ങള്‍ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇ-ഗവേണന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിച്ച് പകര്‍ച്ചവ്യാധി വ്യാപനത്തിനെതിരെ കാര്യക്ഷമമായ ബോധവത്ക്കരണ പ്രവര്‍ത്തനനങ്ങള്‍ നടപ്പിലാക്കാന്‍ കേരള പോലീസിന് സാധിച്ചിരുന്നു. ഈ നേട്ടത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ മികവോടെ മുന്നോട്ട് പോകാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News