കൊല്ലത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

കൊല്ലം ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മന്ത്രി ശിവന്‍കുട്ടി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ഭിന്നശേഷിക്കാരായ 21 കുട്ടികള്‍ക്കാണ് കൊല്ലം ജില്ലാ പഞ്ചായത്ത് 30 ലക്ഷം വിനിയോഗിച്ച് വിസ്മയം പദ്ധതിയിലൂടെ ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്ത്.

ആവണി ഉള്‍പ്പടെ എല്ലാ കുട്ടികളും ഹാപ്പി, സ്വയം നടക്കാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്ക് ഇതു വരെ കഴിയാത്തത് ജോയ് സ്റ്റിക്കുപയോഗിച്ച് നിയന്ത്രിക്കുന്ന വീല്‍ചെയറില്‍ സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചതില്‍ അവര്‍ മനസ്സ് കൊണ്ട് തുള്ളിച്ചാടി.

എല്ലാ കുട്ടികളെ തലോടിയും രക്ഷകര്‍ത്താക്കള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി തോളോട് തോള്‍ചേര്‍ന്നു. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളെല്ലാം പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികളില്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. ജില്ലയിലെ മികച്ച അധ്യാപകര്‍ക്കും ഉയര്‍ന്ന വിജയശതമാനം നേടിയ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍ തുടങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News