മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പുതുതായി 2 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലട്ടൂര്‍ സ്വദേശിക്കും പൂനൈ സ്വദേശിക്കുമാണ് ഒമൈക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തത്.

ഇവര്‍ ദുബായിലേക്ക് യാത്ര ചെയ്തവരാണെന്നും ഇരു വാക്സിനുകളും സ്വീകരിച്ചവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു.

ഇതോടെ മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു.  മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമൈക്രോണ്‍ കേസുകള്‍ 40 ആയി. ലണ്ടനില്‍ ആദ്യ ഒമൈക്രോണ്‍ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News