രാജ്യസഭയിലെ എംപിമാരുടെ സസ്‌പെന്‍ഷനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

രാജ്യസഭയിലെ 12 എംപിമാരുടെ സസ്‌പെന്‍ഷനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. ഇരുസഭകളും ബഹിഷ്‌ക്കരിക്കാനാണ് ആലോചന. പ്രതിഷേധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷനേതാക്കളുടെ യോഗം രാവിലെ ചേരും.

ഭരണ പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഭരണപക്ഷം സഹകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മാപ്പു പറയാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സിബിഐ, ഇഡി മേധാവിമാരുടെ കാലാവധി അഞ്ചു വര്‍ഷമാക്കാനുള്ള ബില്‍ രാജ്യസഭ പരിഗണിക്കും. ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News