ഐഎസ്എല്‍ ഫുട്‌ബോള്‍; ഇന്ന് ഒഡീഷ – ജംഷെദ്പുര്‍ പോരാട്ടം

ഐഎസ്എല്‍ ഫുട്‌ബോളില്‍ ഇന്ന് ഒഡീഷ – ജംഷെദ്പുര്‍ പോരാട്ടം. രാത്രി 7:30 ന് വാസ്‌കോ തിലക് മൈതാനിലാണ് മത്സരം. സീസണില്‍ കളിച്ച 4 മത്സരങ്ങളില്‍ 3 എണ്ണത്തിലും ജയിച്ച ഒഡീഷ എഫ്.സി ഒരെണ്ണത്തില്‍ മാത്രമാണ് തോറ്റത്. തകര്‍പ്പന്‍ ഫോമിലാണിപ്പോള്‍ കലിംഗ വാറിയേഴ്‌സ് ടീം.

അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന ജാവി ഹെര്‍ണാണ്ടസാണ് ഒഡീഷയുടെ വജ്രായുധം. സീസണില്‍ ജാവി കാല്‍ ഡസന്‍ ഗോളുകള്‍ നേടി കഴിഞ്ഞു. കിക്കോ റാമിറെസിന്റെ പരിശീലന മികവില്‍ ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. തുടര്‍ വിജയമില്ലാതെ കലിംഗ വാറിയേഴ്‌സിന് മടക്കമില്ല.

അതേസമയം പോരാളികളുടെ സംഘമായ ജംഷദ്പുരിന് കരുത്തരെ അട്ടിമറിച്ച ചരിത്രം പല കുറി ഉണ്ട്. നടപ്പ് സീസണിലും വമ്പന്‍ ടീമുകള്‍ക്കെതിരെ മികച്ച പോരാട്ടവീര്യമാണ് ടീം പുറത്തെടുക്കുന്നത്. പ്രൊണോയ് ഹാല്‍ദറും ജീക്‌സണ്‍ സിംഗും കോമള്‍ തട്ടാലും അടങ്ങുന്ന യുവനിരയില്‍ പരിശീലകന്‍ ഓവന്‍ കോയിലിന് പ്രതീക്ഷ ഏറെ.

പരിചയ സമ്പന്നനായ മലയാളി ഗോള്‍ കീപ്പര്‍ ടി.പി രെഹ്നേഷിന്റെ മിന്നും സേവുകളും ടീമിന് തുണയാകും. റെഡ് മൈനേഴ്‌സും കലിംഗ വാറിയേഴ്‌സും തമ്മിലുള്ള പോരിനാണ് വാസ്‌കോ തിലക് മൈതാന്‍ വേദിയാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News