മന്ത്രി കെ രാജന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; റവന്യു ഭവന നിര്‍മ്മാണ വകുപ്പിന്റെ പദ്ധതികള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടു

റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് നടപ്പിലാക്കാനിരിക്കുന്ന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ കൂടിക്കാഴ്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലെ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് നടപ്പിലാക്കാനിരിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിയും ഡിജിറ്റല്‍ സര്‍വ്വേ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ ചെയ്യുന്നതിനായുമാണ് റവന്യു മന്ത്രി കെ രാജന്‍ വിവിധ വകുപ്പിലെ കേന്ദ്ര മന്ത്രിമാരുമായി കൂടികാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ മന്ത്രി ഉന്നയിച്ചു.

ഡിജിറ്റല്‍ സര്‍വ്വേ കാര്യക്ഷമമായി നടത്താന്‍ കേരള സര്‍ക്കാരിനാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്തര്‍ സിങ്ങുമായുള്ള കൂടികാഴ്ചയില്‍ മന്ത്രി ആവശ്യപ്പട്ടു.

സംസ്ഥാനത്തെ നിലവിലുള്ള ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്റെ എണ്ണം വര്‍ധിപ്പിക്കുക.. വയനാട് കോഴിക്കോട് എന്നീ ജില്ലകളില്‍ കാലാവസ്ഥ പ്രവചനത്തിന് ഉദക്കുന്ന തരത്തില്‍ ഡോപ്ലര്‍ വെതര്‍ റഡാര്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും കേന്ദ്ര മന്ത്രിയെ അറിയിച്ചു.

ലക്ഷം വീട് പദ്ധതിയുടെ ഭാഗമായുള്ള ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കി മാറ്റുന്ന പദ്ധതിക്കായുള്ള ധനസഹായം PMAY ഗ്രാമീണ്‍, PMAY അര്‍ബന്‍ പദ്ധതികളില്‍ നിന്നും നല്‍കണമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായുള്ള കൂടികഴ്ചയില്‍ മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു.

റോഡുകളുടെയും സംരക്ഷണ ഭിത്തിയുടെ നിര്‍മാണം, തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ദുരന്ത നിവാരണ അതൊറിറ്റിയുടെ മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയോട് ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി നല്‍കാത്ത DILRMP പദ്ധതി ക്കായുള്ള ഫണ്ട് അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ന് നിവേദനം നല്‍കിയെന്നും കെ രാജന്‍ വ്യക്തമാക്കി. ആവശ്യങ്ങളോട് കേന്ദ്ര മന്ത്രിമാര്‍ അനൂകൂലമായി പ്രതികരിച്ചുവെന്ന് കെ രാജന്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News