സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് വൈത്തിരിയില്‍ കൊടി ഉയരും. രാവിലെ 10ന് എം വേലായുധന്‍ നഗറില്‍ മുതിര്‍ന്ന നേതാവ് വി പി ശങ്കരന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന സമ്മേളനത്തില്‍ ജില്ലയിലെ 11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പ്രതിനിധികളും 26 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.

പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ഇ പി ജയരാജന്‍, പി കെ ശ്രീമതി, കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

16ന് വൈകിട്ട് നാലിന് പ്രകടനത്തിനുശേഷം നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News