പി.ജി ഡോക്ടര്‍മാര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ നീക്കം; കെഎംപിജിഎ പ്രസിഡന്റ് ഡോ.അജിത്രയുടെ ശബ്ദസന്ദേശം പുറത്ത്

സമരം ചെയ്യുന്ന പി ജി ഡോക്ടര്‍മാരുടെ ഇരട്ടത്താപ്പ് പുറത്ത്. സമരക്കാര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ നീക്കം നടത്തുന്നതിന്റെ ഓഡിയോ കൈരളി ന്യൂസ് പുറത്ത് വിട്ടു. ആരോഗ്യമന്ത്രിയെ ഇന്ന് കാണുമ്പോള്‍ തീരുമാനം ഉണ്ടാകില്ലെന്ന് KMPGA പ്രസിഡന്റ് ഡോ. അജിത്ര പറയുന്നതാണ് ഓഡിയോ. സമരക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച വൊയിസ് ക്ലിപ്പ് പ്രചരിക്കുന്നത്.

പി ജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ന്യായമായ ആവശ്യത്തില്‍ നിന്നും രാഷ്ട്രീയ മുഖം കൈവരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന ഓഡിയോയിലൂടെ വ്യക്തമാകുന്നത്. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്രയുടേതാണ് പുറത്ത് വന്ന ഓഡിയോ ക്‌ളിപ്പ്

അതായത് മുന്‍വിധി പ്രകാരമാണ് കെഎംപിജിഎ പ്രതിനിധികള്‍ ആരോഗ്യമന്ത്രിയെ കാണുന്നത്. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് തന്നെ സമരം തീരില്ലെന്ന പ്രഖ്യാപനം ഡോ.അജിത്ര നടത്തിയത്. പി ജി ഡോക്ടര്‍മാര്‍ ഉന്നയിച്ച പ്രധാന ആവശ്യമായ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമം അംഗീകരിച്ച് സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങി.

‘ഇന്ന് നല്ല മീഡിയാ കവറേജ് കിട്ടും’.’ആരോഗ്യമന്ത്രിയെ കണ്ട് പുറത്തിറങ്ങുമ്പോള്‍ ഇവിടെ സമരം ശക്തിപ്പെടുത്തണം ‘. എല്ലാ പി.ജി ഡോക്ടര്‍മാരും സമരപ്പന്തലില്‍ ഉണ്ടാകണമെന്നും അജിത്ര പറയുന്ന വോയ്‌സ് ക്ലിപ്പാണ് പുറത്തായത്.

എന്നിട്ടും അത് മതിയായ എണ്ണമല്ല എന്നതും സര്‍ക്കാരിന് ഇരട്ടി ബാധ്യതയാകുന്ന നാല് ശതമാനം സ്‌റ്റൈപെന്‍ഡ് എന്ന ആവശ്യവുമാണ് ഇപ്പോള്‍ സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. സ്‌റ്റൈപെന്‍ഡ് വര്‍ധന സംസ്ഥാനത്തിന്റെ മെച്ചപ്പെടുമ്പോള്‍ നടപ്പാക്കാം എന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് പി ജി ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന സ്‌റ്റൈപെന്‍ഡ് ലഭിക്കുന്നത് എന്നിരിക്കെയാണ് മഹാമാരി കാലത്ത് പാവപ്പെട്ട രോഗികളോടുള്ള ഇവരുടെ യുദ്ധപ്രഖ്യാപനം എന്നതാണ് വ്യക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News