നോക്കണ്ടടാ ഉണ്ണീ ഇത് ഞാന്‍ തന്നെ… പുതിയ മേക്കോവറില്‍ ചട്ടി ചോര്‍

പണ്ടുതൊട്ടേ മലയാളികളുടെ പ്രിയപ്പെട്ട ഒരു ഐറ്റമാണ് ചട്ടി ചോര്‍. നമ്മുടെ വീടുകളില്‍ ഒക്കെ ഇത് സുലഭമാണെങ്കിലും ഇന്ന് അതിന് ഡിമാന്റ് ഏറെയാണ്. ചട്ടിയ്ക്കുള്ളില്‍ കുറ്േ കറികളും ചോറും ഒക്കെയായി തരുന്ന ഒരു കിടിലന്‍ ഐറ്റം.

ചട്ടിച്ചോറിനൊപ്പം മത്തി വറുത്തതും beef ഫ്രൈയും chicken ഫ്രൈയും ഓംലെറ്റും അച്ചാറും പപ്പടവും വിളമ്പാറുണ്ട്. ഒരു ചെറിയ ചട്ടിച്ചോര്‍ എങ്ങനെയാണെന്ന് നോക്കിയാലോ?

1.മീൻ കറി

· മീൻ -300 ഗ്രാം
· വെളുത്തുള്ളി ചതച്ചത് – 3 എണ്ണം
· ഉള്ളി ചതച്ചത് – 3 എണ്ണം
· ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
· പച്ചമുളക് ചതച്ചത് – 2 എണ്ണം
· കുടംപുളി – 2 കഷണം
· വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
· മുളകുപൊടി – 2½ ടീസ്പൂൺ
· മല്ലിപ്പൊടി – 2 ടീസ്പൂൺ
· മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
· കടുക്, ഉപ്പ്, ആവശ്യത്തിന്
· ഉലുവ – ഒരു നുള്ള്

തയാറാക്കുന്ന വിധം

ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണ ചേർത്ത് കടുകും ഉലുവയും പൊട്ടിച്ച്, ചതച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റിയെടുക്കാം. ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കാം. വെള്ളമൊഴിച്ച് ഉപ്പും കുടംപുളിയും ചേർത്ത് തിളച്ച് വരുമ്പോൾ മീൻ ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക.

2. മീൻ വറുത്തത്

രണ്ടു കഷണം മീൻ വരഞ്ഞെടുക്കുക. അര ടീസ്പൂൺ വീതം മുളകുപൊടി, കുരുമുളകുപൊടി, ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഒരു നുള്ള് കായം, ആവശ്യത്തിന് ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് കുഴച്ച് മീനിൽ തേച്ചുപിടിപ്പിച്ച് എണ്ണയിൽ വറുത്തെടുക്കുക.

3. വെണ്ടയ്ക്ക ഉപ്പേരി

ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് വട്ടത്തിലരിഞ്ഞ വെണ്ടയ്ക്ക (250 ഗ്രാം) ചേർത്തു കൊടുത്ത് ഇളക്കി വഴറ്റിയശേഷം, മുക്കാല്‍ ടീസ്പൂൺ വറ്റൽമുളക് ചതച്ചതും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് ഇളക്കി മൂപ്പിച്ചെടുക്കുക.

4. കാബേജ് തോരൻ

300 ഗ്രാം കാബേജ് പൊടിയായി അരിഞ്ഞതിലേക്ക്, ഒരു കപ്പ് തേങ്ങ, ഒരു സവാള പൊടിയായി അരിഞ്ഞത്, രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, അല്പം ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുക്കുക, ഒരു പാനിൽ കടുകും ഉഴുന്നും വറുത്ത ശേഷം കാബേജ് മിക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി അടച്ചു വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക.

5. ചമ്മന്തി

പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആറ് ചെറിയ ഉള്ളിയും അഞ്ച് വറ്റൽമുളകും ഒരു ചെറിയ കഷണം വാളൻപുളിയും ചേർത്ത് വഴറ്റിയ ശേഷം തേങ്ങയും ചേർത്ത് മിക്സിയിൽ ചതച്ചെടുത്ത് ചമ്മന്തിയാക്കുക.

6. സലാഡ്

ഒരു സവാള നീളത്തിൽ അരിഞ്ഞതും പകുതി തക്കാളിയും ഒരു പച്ചമുളകും കൂടി നല്ലതുപോലെ കൈകൊണ്ട് തിരുമ്മി കുഴച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേങ്ങാപ്പാലും ഒരു ടേബിൾസ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഉപയോഗിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News